Wednesday, July 7, 2010

ദി ഗ്രേറ്റ് എസ്ക്കേപ്പ്

ബേസിക്കലി ഞാന്‍ ഒരു ഫ്രോഡ് ആണെന്നു തിരിച്ചറിഞത് നാലാം ക്ലാസില്‍ പടിക്കുബൊളാണ്. അന്ന് തൊട്ട് ഇന്നു വരെ ഞാന്‍ കാണിച്ചുകൂട്ടിയത് എന്താണെന്നു എനിക്കു തന്നെ അറിയത്തില്ല.... (വെറുതെയിരിക്കുന്ന പട്ടിയെ ചുമ്മാ കല്ലെടുത്തെറിയുക, എന്നിട്ടത് എന്നെ കടിക്കാന്‍ ഒടിയ്ക്കുക, ഞാന്‍ ഓടി വല്ല തെങേല്‍കേറുക...... ഇത്യാദി കലകളില്‍ നല്ല പ്രാവീണ്യം നേടിരുന്നു)

നാലാം ക്ലാസില്‍ പടിക്കുബൊളാണു ഞാന്‍ ആദ്യമായി ഒരു പെണ്ണിനു ലൌ ലെറ്റര്‍ കൊടുക്കുന്നത്. പ്രേമം എന്തൊന്നാണെന്നു ഞാന്‍ മനസിലാകുന്നതിനു മുന്പേ എന്നെ അവള്‍ ഇതിലോട്ട് തള്ളിയിട്ടു. പക്ഷെ അവള്‍ ചയ്ത കുറ്റം അവളേ ഞന്‍ അറിച്ചതു വലിയ പരീക്ഷയുടെ ടൈമിലാണ്. അങനെ ഒരു വര്‍ഷം കൊണ്ടു നടന്ന പ്രേമം അവളെ അറിയിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഈ കട്ട തീരുമാനതിനു എനിക്കു ഫുള്‍‍ പ്രോല്സാഹനവും തരാന്‍ വേണ്ടി ഞാന്‍‍ ഇതു കൂട്ടുകാരനയ ഉവസിനൊട് പറഞു. ഉവയിസ്:- അതു മറ്റൊരു ഫ്രോഡ് (ചേരേണ്ടതല്ലെ ചേരൂ.....) സംഗതി അവനേ അറിയിച്ചപ്പോളല്ലെ കെടപ്പ് മനസ്സിലായെ....! അവനും അതേ പെണ്ണിന്റെ പുറകെ. ആകെ പത്ത് വയസുള്ള‍ ഞങള്‍ തല പുകഞു കുലം കുഷമായി ചര്‍ച്ചചെയ്തു. ഒടുവില്‍ ഒരു തീരുമാനമായി, ഞാന്‍ ആദ്യം പറഞതു കൊണ്ട് അവളെ എനിക്കു തന്നു, ക്ലാസിലെ തന്നെ മറ്റൊരു കുട്ടിയെ അവന്‍ എടുത്തു (ഈ സ്റ്റാംബ്ബ് ഒക്കെ എക്സ്ച്ചെയിന്ച് ച്ചെയുന്ന പൊലേ.. ഏത്....).

ഒടുവില്‍ അവന്‍ ഒരു കത്ത് എഴുതി, അതിന്‍റ്റെ ഒരു കോപ്പി ഞാനും എടുത്ത് "റ്റു"വും "ഫ്രെമ്മും" മാത്രം മാറ്റി ഒരുവിതത്തില്‍ സെറ്റ് ചെയ്ത് എന്റെ കത്ത് അവനും അവന്റെ കത്ത് ഞാനും കൊണ്ട്ടുപൊയി കൊടുത്തു. അന്നു രാത്രി എനിക്കു കെടന്നൊറങാന്‍ പറ്റിയില്ല. എന്താകും മറുപടി എന്ന് അറിയാതെ ടെന്ഷന്ടിച്ചു നേരം വെളുപ്പിച്ചു (പത്താം ക്ലാസിലെ റിസള്‍ട്ട് അറിയാന്‍ എനിക്ക് ഇത്രയും റ്റെന്‍ഷന്‍ ഇല്ലാരുന്നു).

പരീക്ഷയുടെ രണ്ടാം ദിവസം റിസള്‍ട്ടിനായി വെയിറ്റ് ചെയ്തു നിന്ന ഞങളുടെ മുന്നില്‍ അവളുമാരുവനൊരു നില്പ്പ്(എന്‍റ്റെ അവളും മറ്റവന്‍റ്റെ ലവളും). കോപ്പി അടിച്ച് പിടിച്ച കുട്ടിയുടെ മുന്പില്‍ സ്ക്കോഡ് വന്നു നില്ക്കുന്നപൊലെ. കിടിങിപ്പൊയി ഞാന്‍. ഇതു ഇപ്പൊള്‍ ടീച്ചറിനു കൊടുക്കും, കാച്ചിക്കളയും എന്നൊക്കെ പറഞു ഒരു വെരട്ട്. ഭൂമിയാണോ തലയാണോ എന്നു അറിഞുകൂട എന്തോ ഒന്നു കറങ്ങുന്ന പൊലൊരു തൊന്നല്‍. എങ്ങനയൊ അതു പറഞൊതുക്കി ഞാന്‍ വീട്ടില്‍ എത്തി. പിറ്റെദിവസവും സ്ഥിതി അതു തന്നെ, ദിവസവും ഈ ടോര്‍ച്ചര്‍ എങ്ങനെ സഹിക്കും ഞാന്‍. എന്‍റ്റെ ഫസ്റ്റ് പ്രേമം ഫസ്റ്റ് ബ്ലാക്ക്‌മെയ്‌ലില്‍ കലാശിച്ചു. പരീക്ഷ എഴുതാന്‍ പറ്റാത്ത ഒരു അവസ്ഥ. ഒരുവിതത്തില്‍ എല്ലാ പരീക്ഷയും കഴിഞ്ഞു വീട്ടില്‍ എത്തി. അഞാടിയില്‍ തൊറ്റതിനു അമ്മയൊട് പറഞ്ഞു "ഇനി ഈ സ്ക്കൂളില്‍ ഞാന്‍ പടിക്കില്ല. ഒന്നില്ലേല്‍ ഞാന്‍ പടിത്തം നിര്‍ത്തും അല്ലെങ്കില്‍ വേറെ സ്ക്കുള്‍, എതു വെണം എന്നു അമ്മ തീരുമാനിച്ചോ...."

വാല്‍ : അന്ന് കൂടെ പഠിച്ച ഉവസിനിട്ട് പണി കൊടുത്ത് തൊടങ്ങിയതാണീ ജീവിതം. പക്ഷെ അതിനു ശേഷം ഇതു വരെ ഞാന്‍ ഒരു പെണ്ണിനു പൊലും ലൌ ലെറ്റര്‍ കൊടുത്തിട്ടില്ല.

"ഇതു സത്ത്യം സത്ത്യം അസത്ത്യം"

4 comments:

ജിനേഷ് said...
This comment has been removed by a blog administrator.
ജിനേഷ് said...
This comment has been removed by the author.
ജിനേഷ് said...
This comment has been removed by the author.
Prashob M Das said...
This comment has been removed by the author.