Friday, June 1, 2007

അണുങള്‍ അര്‍ ആല്വയ്സ് ആണുങള്

പണ്ടു സ്കൂളില്‍ പടിക്കുന്ന കാലമ്, രാവിലേ അച്ചന്‍ എന്നയ്ക്കാള്‍ മൂത്ത യെസ്ടി ബൈകിന്റയ് പുറകില്‍ ഇരുത്തി സ്കൂളില്‍ കൊന്ടുപൊയി ആക്കും . സ്ത്രീ പീടനം എന്ന നിസാര കേസിനു എന്നെ സ്റ്റ് മേരിയ്സ് സ്ക്കൂളില്‍ നിന്നും പുറത്താക്കി ലീഒ തിര്റ്റീന്തില്‍ ചേറ്ത്തു. ഒരു സമുഹിക വിരുധനു വളരാന്‍ പറ്റിയ കാലാവസ്ത ഒള്ള ഒരു സ്ക്കൂള്. ശവക്കൊട്ട പലം കഴിഞു ആലപ്പുഴയിലെ എറ്റവും നല്ല പെണ്പിളെര്‍ പടിക്കുന്ന ഒരു പെണുങള്‍ ഒള്ളി സ്കൂളും ഒരു സ്ത്രീകള്‍ ഒള്ളി കൊല്ലെജും കഴിഞു വെണം പൊകാന്.

ഇതിന്റയ് ഒക്കേ മുന്ബില്‍ക്കൂടി പൊകുബൊള്‍ വിവേകാനന്ദെന്റയ് തല കൂടി തിരിഞു പോകും . അതു മാതിരി പീസുകള്, പടിക്കുന്നവര്‍ ആയാലും പടിപ്പിക്കുന്നവര്‍ ആയാലും .

എന്നും രാവിലേയ് എന്നയ് ആക്കാന്‍ വരുന്ന അച്ചന്റ്യ് തല കോല്ലേജ് ഗേറ്റിനു ഒരു 10 മീറ്റര്‍ മുന്ബ് മുതല്‍ ഗേറ്റില്‍ ഒടക്കി കെടക്കും ... ഒരു മതിരി എല്ലാവരേയും കവര്‍ ചയ്തു കഴിഞു എന്നു തോന്നും വരെ തല അവിടെ ത്തന്നെ കിടക്കും . അച്ചന്റ്യ് ഈ സൈട് നൊട്ടം കാരണം എനിക്കു പെണുങളില്‍ കൊണ്സെന്റ്രേറ്റ് ചേയാന്‍ പറ്റിയില്ല, കോല്ലേജ് ഗേറ്റിനു ഒപ്പൊസിറ്റ് സൈടിലൊള്ള പുണ്യാളനെ നൊക്കി കാതോണേയ് പുണിയാള എന്നു പ്രറ്ത്തിക്കാനേയ് കഴിഞൊള്ളു (ഡ്രൈവര്‍ സൈടില്‍ നൊക്കി ഇരിക്കുവാണെയ്). അച്ചന്‍ അയി പൊയില്ലെ തല്ലി നേരേ അക്കാന്‍ പറ്റുവൊ. അഞനെ പെണുഞളെയ് നൊക്കാന്‍ പറ്റുനില്ല എന്ന കാരണത്താല്‍ ഡിപ്രെഷന്‍ അടിച്ചു ഇരിക്കുബൊളാണു ഒരു ബുധി ഉദിച്ചെ, സഞദി അമ്മയൊടു പറയാം അച്ചന്റ്യ് പോക്കു ശെരിയല്ലാ എന്നു. എന്നെയ് തല്ലെന്ട ഒന്നു വെരട്ടി വിട്ടാല്‍ മതി ഞാന്‍ നനായിക്കൊളാം എന്ന അറ്റിറ്റുടില്‍ അച്ചന്‍ നേരെയാകും എന്നു ഞന്‍ കരുതി സഞതി അമ്മയുടെ സമഷത്തില്‍ വെച്ചു. അന്നു രത്രി തന്നെ യെങ്ക്വയറി നടന്നു. അമ്മ അച്ചനെ ക്രൊസ്സ് വിസ്താരം നടത്തി.അച്ചന്‍ സ്നെഹതോടെ അമ്മയേ നൊക്കി പറഞ്ഞു

"ഞന്‍ കൊച്ചിനു (അചന്‍ അമ്മയേ സ്നെഹപൂറ്വം വിളിക്കുന്നതു കൊച്ചെന്നാണു ഞനും ആ സബ്രദായം തന്നെ തുടരുന്നു) പറ്റിയ സാരി വാഞാന്‍ വേണ്ടി കോല്ലേജ് പെണുഞളുടെ റ്റ്റെന്ട് നോക്കിയതാ, വാഞുബൊള്‍ പുതിയ മോടല്‍ തന്നേ വാഞണമല്ലൊ" ഉസ്താദ് ഫ്ലാറ്റ്...... എന്നാല്‍ ഇന്നുവരെ അച്ചന്‍ അമ്മക്കൊരു സാരി വാഞി കൊടുക്കുന്നതു ഞാന്‍ കടിട്ടില്ല.

അഞനെ സ്ക്കുള്‍ കഴിയും വരെ ഞാന്‍ പുണ്യളനേയും അച്ചന്‍ എന്റ്റ്റയ് മാതാശ്രീയുടെ അശിറ്വാതതോടെ പെണുഞളുടെ സാരി നൊക്കി കഴിഞു കൂടി.

വറ്ഷഞള്ക്കു ശേഷം ഞാന്‍ ഡിഗ്രീക്കു പടിക്കുബൊള്‍ ഒരു ദിവസം അച്ചന്‍റ്റെ കൂടെ പൊയി. ഏകദേശം ​ശവകോട്ടപാലം കഴിഞപ്പൊള്‍ മുതല്‍ അച്ചന്റയ് തല ഒരു സൈടിലേക്കു അയി. അണ്ണാന്‍ മൂത്താലും മരങ്കേറ്റം മറക്കില്ലലൊ. ഞന്‍ വീന്ടും പുണ്യാളനെ വിളിച്ചു. ഈ പൊക്കു ശെരിയല്ല എന്നു കരുതി സഞതി ഞന്‍ അപ്പൊള്‍ തന്നെ ഹൈ ക്കമ്മീഷനേ അറിയിച്ചു. അന്നു രത്രി തന്നെ ഞാനും ചേട്ടനും അമ്മയും കൂടി വീന്ടും അച്ചനെ കോറ്ട് മാറ്ഷല്‍ ചെയതു. സഞതിയുടെ കെടപ്പുവശം ​ശെരിയല്ലാ എന്നു കണ്ട അച്ചന്‍ എന്നെ ഒന്നു നോക്കി എന്നിട്ടു ആ ദ്രിഷ്ടി പൈയേ എന്‍റെ എല്ഡര്‍ ബ്രെതറിലെക്കു മാറ്റി.

"അതു ഞന്‍ ഇവനു വേന്ടി നല്ല പെണ്പിളെര്‍ വെല്ലൊം ഒണ്ടൊ എന്നു നൊക്കിയതാ "

Special Note : പുറകില്‍ നിന്ന ചേട്ടന്‍ പതിയേ തറയില്‍ കാലു കൊണ്ടു കളം വരക്കുന്നു.